പാട്ന: മസ്തിഷ്കജ്വരം ബാധിച്ച് 180 കുട്ടികള്‍ മരിച്ചതോടെ ബീഹാറില്‍ ലിച്ചിപ്പഴത്തിന്‍റെ വില്‍പനയില്‍ വന്‍ ഇടിവ്. മസ്തിഷ്കജ്വരത്തിന് ലിച്ചിപ്പഴങ്ങള്‍ കാരണമാകുന്നു എന്ന വാര്‍ത്ത പരന്നതോടെയാണ് പഴത്തിന്‍റെ വില്‍പനയില്‍ ഇടിവുണ്ടായത്.
മസ്തിഷ്കജ്വരം; ബീഹാറില്‍ ലിച്ചിപ്പഴത്തിന്‍റെ വില്‍പനയില്‍ വന്‍ ഇടിവ് - Lychee
ഇന്ത്യന്‍ വിപണിയിലെ 45 ശതമാനം ലിച്ചിപ്പഴങ്ങളെത്തുന്നതും ബീഹാറില്‍ നിന്നാണ്
ഇന്ത്യന്‍ വിപണിയിലെ 45 ശതമാനം ലിച്ചിപ്പഴങ്ങളെത്തുന്നതും ബീഹാറില്‍ നിന്നാണ്. ഈസ്റ്റ് ചമ്പാരൻ പ്രദേശമാണ് ലിച്ചി ധാരാളമായി കൃഷിചെയ്യപ്പെടുന്നത്. അസുഖം ബാധിച്ചതോടെ വിളവെടുത്ത പഴങ്ങള്‍ വില്‍ക്കാനാകാതെ വന്‍ നഷ്ടം സഹിക്കുകയാണ് നിലവില്‍ ബീഹാറിലെ വ്യാപാരികള്‍.
എന്നാല്‍ ലിച്ചിപ്പഴങ്ങളല്ല അസുഖത്തിന് കാരണം എന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. മരിച്ച കുട്ടികൾ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞിരുന്നു.