കേരളം

kerala

ETV Bharat / business

ഒറ്റമാസം കൊണ്ട് എയർടെല്ലിന് നഷ്ടമായത് 5.7 കോടി ഉപയോക്താക്കൾ - trai

ഇതോടെ ആകെ വരിക്കാരുടെ കാര്യത്തിൽ ജിയോയും എയർടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു.എന്നാൽ 4ജി ഉപയോക്താക്കളുടെ കാര്യത്തിൽ എയർടെല്ലാണ് മുന്നിൽ.

airtel

By

Published : Feb 4, 2019, 12:24 PM IST

കഴിഞ്ഞ വർഷം ഡിസംബറിൽ മാത്രം ടെലിക്കോം സേവനദാതാക്കളായ എയർടെല്ലിന് നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെ. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈൽ ഉപയോക്താക്കളായിരുന്നു നവംബർ അവസാനം എയർടെല്ലിനുണ്ടായിരുന്നത്.എന്നാൽ ഡിസംബര്‍ അവസാനത്തെ കണക്കുകൾ പ്രകാരം 28.42 കോടി ഉപയോക്താക്കളായി അത് കുറഞ്ഞു. ഡിസംബർ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കൾ എയർടെല്ലിനോട് വിടപറഞ്ഞതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ഡിസംബറിലെ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയുടെ ജിയോക്ക് രാജ്യത്ത് 28 കോടി ഉപയോക്താക്കളാണുള്ളത്. 4ജി ഉപയോക്താക്കളുടെ കാര്യത്തിൽ എയർടെൽ വളർച്ചയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പാദത്തിന്‍റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയർടെല്ലിന് ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details