ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ എത്രയും വേഗം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അടിയന്തരമായി പുതിയ നയം നടപ്പിലാക്കിയില്ലെങ്കില്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന രാജ്യത്തിന്‍റെ ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലത്; സുബ്രഹ്മണ്യന്‍ സ്വാമി - സുബ്രഹ്മണ്യന്‍ സ്വാമി
ട്വിറ്റര്‍ വഴിയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം.
അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലത്; സുബ്രഹ്മണ്യന്‍ സ്വാമി
സാമ്പത്തികരംഗം മെച്ചപ്പെടണമെങ്കില്‍ ആര്‍ജവവും പാണ്ഡിത്യവും വേണം. നിലവില്‍ നമ്മുക്ക് ഇത് രണ്ടും ഇല്ല. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആണ് എന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പ്രതികരണമായിട്ടായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.