കേരളം

kerala

ETV Bharat / business

ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ രണ്ടിരട്ടി വളര്‍ച്ച

ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ രണ്ടിരട്ടി വളര്‍ച്ച

By

Published : Jul 30, 2019, 5:51 PM IST

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ മുപ്പതിന് അവസാനിച്ച ആദ്യ ക്വാര്‍ട്ടറില്‍ അറ്റാദായം 242.62 കോടി രൂപയായി ഉയർന്നു. അറ്റാദായത്തില്‍ രണ്ടിരട്ടിയുടെ വളര്‍ച്ചയാണ് ഒരു വര്‍ഷം കൊണ്ട് ബാങ്ക് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളില്‍ 95.11 കോടി രൂപയായിരുന്നു ബാങ്കിന്‍റെ അറ്റാദായം.

ഈ കാലയളവിൽ ബാങ്കിന്‍റെ മൊത്തം വരുമാനം 11, 526.95 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 10,631.02 കോടി രൂപയായിരുന്നു. ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തിയിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 8.45 നിഷ്ക്രിയ ആസ്തി ഉണ്ടായിരുന്നിടത്ത് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് 5.79 ശതമാനമാണ്. നിലവില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 71.25 രൂപയാണ് നിലവില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിയുടെ വില.

ABOUT THE AUTHOR

...view details