ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ബാങ്ക് ദേശസാല്‍ക്കരണത്തിന് ഇന്ന് 50 വയസ്. 1969 ജൂലൈ 19ന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് സുപ്രധാനമായ ഈ തീരുമാനം നടപ്പിലാക്കുന്നത്. അന്ന് 70-80 ശതമാനം നിക്ഷേപം അടങ്ങിയിരുന്ന 14 ബാങ്കുകളാണ് ദേശസാല്‍ക്കരിക്കപ്പെട്ടത്. അന്നത്തെ ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇന്ദിര ഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്.
ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിന് ഇന്ന് 50 വയസ് - ദേശസാല്‍ക്കാരം
70-80 ശതമാനം നിക്ഷേപം അടങ്ങിയിരുന്ന 14 ബാങ്കുകളാണ് 1969 ജൂലൈ 19ന് ദേശസാല്‍ക്കരിക്കപ്പെട്ടത്.
ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിന് ഇന്ന് 50 വയസ്
ദേശീയ നയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമ്പദ്‌വ്യവസ്ഥയുടെ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ദേശസാല്‍ക്കരണം നടത്തുന്നത് എന്നായിരുന്നു ഇന്ദിരാ ഗാന്ധിയുടെ വിശദീകരണം. ദേശസാല്‍ക്കരിച്ച എല്ലാ ബാങ്കുകളിലും 50 കോടിയിലധികം നിക്ഷേപം ഉണ്ടായിരുന്നു. പിന്നീട് 1980 ൽ വിജയ ബാങ്ക്, പഞ്ചാബ്, സിന്ധ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, ന്യൂ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് ആറ് ബാങ്കുകൾ കൂടി ദേശസാൽക്കരിക്കപ്പെട്ടു.