ആക്സിസ് ബാങ്ക് അമ്പതോളം മാനേജര്‍മാരെ പിരിച്ചുവിട്ടു - മാനേജര്‍
ചെലവ് ചുരുക്കലിന്‍റെയും പ്രവര്‍ത്തനഘടനയില്‍ മാറ്റം വരുത്തുന്നതിന്‍റെയും ഭാഗമായാണ് നടപടി.
കോര്‍പ്പറേറ്റ് ബാങ്കിംഗ്, റീട്ടെയില്‍ ബാങ്കിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം മിഡ് ലെവല്‍ മാനേജര്‍മാരെ ആക്സിസ് ബാങ്ക് പിരിച്ചുവിട്ടു. ചെലവ് ചുരുക്കലിന്‍റെയും പ്രവര്‍ത്തനഘടനയില്‍ മാറ്റം വരുത്തുന്നതിന്‍റെയും ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്‍റെ സിഇഒ ആയി അമിതാഭ് ചൗധരി അധികാരമേറ്റതിന് ശേഷമാണ് പ്രവര്‍ത്തനഘടനയില്‍ മാറ്റം വരുത്താന്‍ ആക്സിസ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു അമിതാഭ് ആക്സിസ് ബാങ്കിന്‍റെ സിഇഒ ആയി ചുമതലയേറ്റത്. നഷ്ടം പരമാവധി കുറച്ച് മികച്ച വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് അമിതാഭ് ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.