കേരളം

kerala

By

Published : Aug 20, 2019, 6:00 PM IST

ETV Bharat / business

വാഹന വിപണിയെ രക്ഷിക്കാന്‍ ജിഎസ്‌ടി കുറക്കണമെന്ന് ആകാശ് ജിന്ദല്‍

ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിലെ വിപണികളിലും മാന്ദ്യം നേരിടുന്നത്.

വാഹന വിപണിയെ രക്ഷിക്കാന്‍ ജിഎസ്ടി കുറക്കണമെന്ന് സാമ്പത്തിക വിദഗ്ദന്‍ ആകാശ് ജിന്ദല്‍

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിക്ക് ഉണ്ടായ തകര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സാമ്പത്തിക വിദഗ്ധന്‍ ആകാശ് ജിന്ദല്‍. ജിഎസ്‌ടി നിരക്കില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വാഹന വ്യവസായത്തെ സംരക്ഷിണമെന്നും അദ്ദേഹം പറഞ്ഞു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിലെ വിപണികളിലും മാന്ദ്യം നേരിടുന്നത്. വാഹനങ്ങള്‍ക്കുള്ള ജിഎസ്‌ടി നിരക്ക് കുറച്ചാല്‍ ഒരു പരിധിവരെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കും. നിലവിലെ അവസ്ഥയില്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്ന വാഹന കമ്പനികള്‍ക്ക് ബാങ്കുകളുടെ സഹായം ഏര്‍പ്പെടുത്തണം. ആവശ്യത്തിന് വായ്പകളും മറ്റ് സഹായങ്ങളും കമ്പനികള്‍ക്ക് ലഭിച്ചാല്‍ വിപണി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ജിന്ദല്‍ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details