വിദഗ്ധ ചികിത്സക്കായി അമേരിക്കയിലായിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ധനമന്ത്രാലയത്തിന്‍റെ ചുമതലയേറ്റെടുത്തു. ജയറ്റ്ലിയുടെ അഭാവത്തില്‍ റയില്‍വേ മന്ത്രി ആയിരുന്ന പിയൂഷ് ഗോയലാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ജടക്കാല ബജറ്റ് അവതരിപ്പിച്ചതും ഇദ്ദേഹമായിരുന്നു.
അരുണ്‍ ജയ്റ്റ്ലി ധനമന്ത്രാലയത്തിന്‍റെ ചുമതലയേറ്റു. - arun jaitly
ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്നാണ് ധനമന്ത്രാലയ ചുമതല താല്‍ക്കാലികമായി ഒഴിഞ്ഞത്. തുടര്‍ന്ന് വകുപ്പുകളില്ലാത്ത മന്ത്രിയായാണ് ജയ്റ്റ്ലി കേന്ദ്ര മന്ത്രിസഭയില്‍ തുടര്‍ന്നത്.
jaitly
ജനുവരി 13നാണ് ജയ്റ്റലി ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ന്ന് ജനുവരി 23ന് ധനകാര്യ വകുപ്പ് ചുമതലയും താല്‍ക്കാലികമായി ഒഴിഞ്ഞു. നേരത്തെ കിഡ്നിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജയ്റ്റ്ലി ഓഫീസില്‍ എത്തിയിരുന്നില്ല. പിന്നീട് ഓഗസ്റ്റ് 23നാണ് വീണ്ടും ചുമതലകള്‍ ഏറ്റത്. ഈ സമയത്തും പിയൂഷ് ഗോയല്‍ തന്നെയാണ് ധനകാര്യ വകുപ്പ് നിയന്ത്രിച്ചത്.