വിപണി വിപുലീകരിച്ച് ആപ്പിള്‍; ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ - വിപണി വികസിപ്പിച്ച് ആപ്പിൾ...
ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച്, മാക്, ആപ്പിൾ ടിവി എന്നിവയിലുടനീളം പ്ലേ ചെയ്യാവുന്ന നൂറിലധികം എക്‌സ്‌ക്ലൂസീവ് ഗെയിമുകളും ആപ്പിൾ ആർക്കേഡ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു
ആപ്പിളിന്റെ പ്രധാന സേവനങ്ങളായ ആപ്പ് സ്റ്റോർ, ഐ ക്ലൗഡ്, ആപ്പിൾ പോഡ്കാസ്റ്റ് എന്നിവ 20 രാജ്യങ്ങളിൽ കൂടി ആരംഭിച്ചു. ആപ്പിൾ മ്യൂസിക്ക് 52 പുതിയ രാജ്യങ്ങളിൽ ആരംഭിക്കുകയും ആറുമാസത്തെ സൗജന്യ സേവന നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഓരോ ആഴ്ചയും 175 രാജ്യങ്ങളിലായി അര ലക്ഷം കോടിയോളം ആളുകൾ ആപ്പ് സ്റ്റോർ സന്ദർശിക്കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച്, മാക്, ആപ്പിൾ ടിവി എന്നിവയിലുടനീളം പ്ലേ ചെയ്യാവുന്ന നൂറിലധികം എക്‌സ്‌ക്ലൂസീവ് ഗെയിമുകളും ആപ്പിൾ ആർക്കേഡ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.