കേരളം

kerala

ETV Bharat / business

ഒടിടി സബ്‌സ്ക്രിപ്ഷനുകൾ എങ്ങനെ സൗജന്യമായി സ്വന്തമാക്കാം - നെറ്റ്ഫ്ലിക്‌സ്

നെറ്റ്ഫ്ലിക്‌സും ആമസോൺ പ്രൈമും ഡിസ്‌നി ഹോട്ട്സ്റ്റാറുമൊക്കെ എങ്ങനെ അധിക പണം മുടക്കാതെ ആസ്വദിക്കാം..?

amazon prime  netfilx  hotstar  hotstar free subscription  jio  airtel  vi  ആമസോൺ പ്രൈം  നെറ്റ്ഫ്ലിക്‌സ്  netflix free subscription
ആമസോൺ പ്രൈം സബ്‌സ്ക്രിപ്ഷൻ എങ്ങനെ സൗജന്യമായി സ്വന്തമാക്കാം

By

Published : Jul 26, 2021, 3:10 PM IST

കൊവിഡ് കാലത്ത് സിനിമകൾ എല്ലാം ഒടിടി റിലീസിനെത്തിയതോടെ ഇന്ത്യയിൽ ഓണ്‍ലൈൻ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകൾ വ്യാപിച്ചു. ഒരു സിനിമ തന്നെ പല ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ പോലും തുടങ്ങി. പ്രദേശിക ഭാക്ഷകളിൽ പോലും ഒടിടി പ്ലാറ്റ്‌ഫോമുകൾ വന്നു.

Also Read: ചൈനയില്‍ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിലക്ക്, കോടീശ്വരൻമാർ പാപ്പരാകും

ഇന്ത്യയിൽ ഏറ്റവും അധികം വരിക്കാരുള്ള ഓടിടി പ്ലാറ്റ്‌ഫോമുകൾ നെറ്റ്ഫ്ലിക്‌സും ആമസോൺ പ്രൈമും ഡിസ്‌നി ഹോട്ട്സ്റ്റാറുമൊക്കെയാണ്. മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി മ്യൂസിക്, ഓൺലൈൻ ഷോപ്പിങ്, കിൻഡിൽ ഇ റീഡൽ ഓഫറുകളും ആമസോണ്‍ പ്രൈം ഉപഭോക്താക്കൾക്ക് ലഭിക്കും.

അധിക പണം മുടക്കാതെ ഒടിടി സേവനങ്ങൾ

നിലവിൽ മൂന്ന് മാസത്തേക്ക് 329 രൂപ അല്ലെങ്കിൽ ഒരു വർഷത്തേക്ക് 999 രൂപയാണ് ആമസോണ്‍ പ്രൈം അക്കൗണ്ടിന്. നെറ്റ്ഫ്ലിക്സിന്‍റെ പാക്കേജ് തുടങ്ങുന്നത് പ്രതിമാസം 199 രൂപ മുതലാണ്. ഹോട്ട് സ്റ്റാറാകട്ടെ ഇന്ത്യൻ കണ്ടന്‍റുകൾക്കും ഇന്‍റർനാഷണൽ കണ്ടന്‍റുകൾക്കും പ്രത്യേക പാക്കേജ് ആണ് നൽകുന്നത്. ആവശ്യക്കാർ വർധിച്ചതോടെ നെറ്റ്ഫ്ലിക്‌സും ആമസോണുമൊക്കെ നൽകിയിരുന്ന ഒരു മാസത്തെ സൗജന്യ ട്രയൽ സേവനം നിർത്തലാക്കുകയും ചെയ്‌തു.

എന്നാൽ ഇപ്പോൾ പല മൊബൈൽ സേവന ദാതാക്കളും അവരുടെ പ്രതിമാസ റീചാർജിംഗ് പ്ലാനിൽ ഒടിടി പ്ലാറ്റ്ഫോമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർടെൽ തങ്ങളുടെ പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് 131 രൂപയുടെയും 349 രൂപയുടെയും പാക്കേജിൽ ആമസോണ്‍ പ്രൈം സൗജന്യമായാണ് നൽകുന്നത്. 499, 999, 1599 രൂപയുടെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനിൽ ആമസോണ്‍ പ്രൈമിന്‍റെ വാർഷിക സബ്‌സ്ക്രിപ്ഷൻ ലഭിക്കും. കൂടാതെ 999, 1599 രൂപയുടെ പ്ലാനുകളിൽ രണ്ട് അംഗങ്ങളെ കൂടി ആഡ്ഓണ്‍ ചെയ്യാം.

കൂടാതെ ഡിസ്‌നി ഹോട്ട്സ്റ്റാർ വിഐപി പ്ലാനുകളും എയർടെൽ പോസ്റ്റ്‌പെയ്‌ഡിനൊപ്പം ലഭിക്കും. എയർടെൽ ബ്രോഡ്ബാന്‍റിന്‍റെ 999 രൂപയുടെ പ്ലാനിനൊപ്പവും ആമസോണ്‍ പ്രൈം ലഭിക്കും. ജിയോയുടെ പോസ്റ്റ്പെയ്‌ഡിനൊപ്പം ആമസോണ്‍, നെറ്റ്ഫ്ലിക്‌സ്, ഹോട്ട്സ്റ്റാർ തുടങ്ങിയവയുടെ സബ്‌സ്ക്രിഷൻ ലഭിക്കും. 399, 599, 799, 999, 1,499 എന്നിങ്ങനെയാണ് ജിയോയുടെ പോസ്റ്റ്‌പെയ്‌ഡ് പ്ലാൻ.

കൂടാതെ ജിയോ ബ്രോഡ്ബാന്‍റിനൊപ്പവും ആമസോൺ സൗജന്യ സബ്‌സ്ക്രിപ്ഷൻ ലഭിക്കും. വിഐയും(Vi) പോസ്റ്റ്‌പെയ്‌ഡ് പ്ലാനിനൊപ്പം ഒടിടി സബ്‌സ്ക്രിപ്ഷനുകൾ നൽകുന്നുണ്ട്. 499, 699, 1,099 എന്നിങ്ങനെയാണ് വിഐയുടെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകൾ. 1099 രൂപയുടെ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്‌സും ലഭിക്കും. എല്ലാ പ്ലാനിനൊപ്പവും വിഐ ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്ക്രിപ്ഷൻ നൽകുന്നുണ്ട്.

ABOUT THE AUTHOR

...view details