കേരളം

kerala

ETV Bharat / business

വാക്‌സിൻ ലഭിക്കുംവരെ കുട്ടികളെ സ്‌കൂളുകളില്‍ അയയ്ക്കാൻ തയ്യാറല്ലെന്ന് മാതാപിതാക്കൾ - schools reopen

സർവേയിൽ പങ്കെടുത്ത 21 ശതമാനം മാതാപിതാക്കള്‍ പറഞ്ഞത് സ്കൂളുകൾ എപ്പോൾ തുറന്നാലും കുട്ടികളെ അയക്കാൻ തയ്യാറാണെന്നാണ്.

covid vaccination  covid vaccine for kids  schools in india  schools reopen  കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ
വാക്‌സിൻ ലഭിക്കുന്നതുവരെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കാൻ തയ്യാറല്ലെന്ന് മാതാപിതാക്കൾ

By

Published : Jul 28, 2021, 6:21 PM IST

കൊവിഡ് വാക്‌സിൻ ലഭിക്കുന്നത് വരെ 48 ശതമാനം മാതാപിതാക്കളും കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ. തങ്ങളുടെ ജില്ലയിലെ കൊവിഡ് കേസുകൾ പൂജ്യത്തിൽ എത്തിയാൽ കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാണെന്ന് സർവേയിൽ പങ്കെടുത്ത 30 ശതമാനം രക്ഷിതാക്കള്‍ പറഞ്ഞു.

എന്നാൽ 21 ശതമാനം പേർ അഭിപ്രായപ്പെട്ടത് സ്കൂളുകൾ തുറന്നാൽ കുട്ടികളെ അയക്കാൻ തയ്യാറാണെന്നാണ്.

Also Read: ടെസ്‌ലയുടെ കാര്‍ വാങ്ങണമെന്നുണ്ട്,പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് പേടിഎം ഉടമ

ഓൺലൈൻ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾ ആണ് സർവേ നടത്തിയത്. രാജ്യത്തെ 361 ജില്ലകളിൽ നിന്നായി 32,000 മതാപിതാക്കളാണ് പങ്കെടുത്തത്. കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡാവിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം മാർച്ചിലാണ് രാജ്യത്തെ സ്കൂളുകൾ അടച്ചത്. വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും സ്കൂളുകൾ പ്രവർത്തനം പുനരാരംഭിച്ചപ്പോഴേക്കും കൊവിഡിന്‍റെ രണ്ടാം തരംഗം എത്തുകയായിരുന്നു.

രണ്ടാം തരംഗത്തിന് ശമനം ഉണ്ടായതിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ മാസം സ്കൂളുകൾ ഭാഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നു.

രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഓഗസ്റ്റ് ആദ്യ വാരം സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പരീക്ഷ എഴുതാൻ മാത്രമാണ് വിദ്യാർഥികൾ സ്കുളുകളിൽ എത്തിയത്.

ABOUT THE AUTHOR

...view details