ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വന്‍ തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആത്മപരിശോധന നടത്തി പാഠങ്ങള്‍ ഉൾക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസിനോട് സ്വീകരിച്ച മൃദു സമീപനം തിരിച്ചടിക്ക് കാരണമായെന്ന് പോളിറ്റ് ബ്യൂറോയില്‍ ആവര്‍ത്തിച്ചു. വോട്ട് ചോര്‍ച്ച മുന്‍കൂട്ടി മനസിലാക്കുന്നതില്‍ കേരള ഘടകത്തിന് വീഴ്ച പറ്റിയെന്ന് പിബിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിറ്റി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പിബി യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു. ശബരിമല വിഷയം തോല്‍വിക്ക് കാരണമായോയെന്ന് വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടത്തുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടതിന് തെളിവാണ് തൃപുരയും ബംഗാളും.
പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും ശബരിമലയും പരിശോധിക്കും; യെച്ചൂരി
കേരളത്തില്‍ ശബരിമല വിഷയം തിരിച്ചടിയായോ? പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി
പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും ശബരിമലയും പരിശോധിക്കും; യെച്ചൂരി
കേരളത്തിലുള്‍പ്പെടെ വന്‍ പരാജയമാണ് ഇത്തവണ സിപിഎമ്മും ഇടത് പക്ഷവും നേരിട്ടത്. പതിനേഴാം ലോക്സഭയിലേക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. ഇതില്‍ കേരളത്തില്‍ നിന്ന് ഒന്നും തമിഴ്നാട്ടില്‍ നിന്ന് രണ്ടും സീറ്റുകളാണ് ആകെ നേടിയത്. കേരളത്തില്‍ ഇടത് കോട്ടകള്‍ എന്ന് കരുതിയ പല മണ്ഡലങ്ങളും യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വോര്‍ട്ടുകള്‍ പൂര്‍ണമായി തന്നെ ചോര്‍ന്ന് പോയി.