കേരളം

kerala

ETV Bharat / briefs

വാനോളം ലോകകപ്പ് ക്രിക്കറ്റ് ആവേശം:  കോലിയാകാൻ ബാറ്റെടുത്ത് കുട്ടിത്താരങ്ങൾ - dhoni

സന്നാഹ മത്സരത്തിൽ ധോണി നേടിയ സെഞ്ച്വറി ആവേശം ഇരട്ടിയാക്കിയെന്ന് ക്രിക്കറ്റ് പ്രേമികൾ

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിൽ നാട്ടിൻപുറങ്ങൾ

By

Published : Jun 3, 2019, 8:24 AM IST

Updated : Jun 3, 2019, 10:05 AM IST

കൊല്ലം: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇംഗ്ളണ്ടില്‍ തുടക്കമായതോടെ കേരളത്തിലെ നാട്ടിൻപുറങ്ങളിലും ആവേശം വാനോളം. വയലുകളിലും മൈതാനങ്ങളിലും കുട്ടിത്താരങ്ങൾ ഭാവി ഇന്ത്യൻ ടീമിനെ സ്വപ്നം കണ്ട് പന്തെറിയുകയാണ്. അവധിക്കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ്‌ കളിയിലും ലോകകപ്പ് ചർച്ചകളിലുമാണ് പുതുതലമുറ. ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. ഈമാസം അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തോടെയാണ് ടീം ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്. ധോണിയും കൊഹ്‌ലിയും ഉള്ളപ്പോൾ ഇന്ത്യൻ ടീം കപ്പ് അടിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സന്നാഹ മത്സരത്തിൽ ധോണി നേടിയ സെഞ്ച്വറി ആവേശം ഇരട്ടിയാക്കിയെന്നും ക്രിക്കറ്റ് പ്രേമികൾ പറയുന്നു.

ലോകകപ്പ് ക്രിക്കറ്റ് ആവേശം

ബുംറയല്ലാതെ വേറൊരു ബൗളറെ ഇന്ത്യൻ ടീമിൽ എടുത്ത് പറയാനില്ലെന്നതാണ് കളി ആരാധകരുടെ ആശങ്ക. അതോടൊപ്പം പാകിസ്ഥാനും ആസ്ട്രേലിയയ്ക്കും എതിരെയുള്ള ഇന്ത്യൻ ടീമിന്‍റെ വിജയമാണ് സ്വപ്നമെന്നും ക്രിക്കറ്റ് പ്രേമികൾ പറയുന്നു.

Last Updated : Jun 3, 2019, 10:05 AM IST

ABOUT THE AUTHOR

...view details