റഷ്യയിൽ 5,940 പേര്‍ക്ക് കൂടി കൊവിഡ് - രോഗ ലക്ഷണങ്ങൾ
റഷ്യയിലെ ആകെ കേസുകളുടെ എണ്ണം 7,77, 486 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 85 പേർ മരിച്ചു. മോസ്‌കോയിൽ പുതുതായി 578 കേസുകളും റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ പുതുതായി 5,940 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
മോസ്കോ: റഷ്യയിൽ പുതുതായി 5,940 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ റഷ്യയിലെ ആകെ കേസുകളുടെ എണ്ണം 7,77, 486 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 85 പേർ മരിച്ചു. ആകെ മരണസംഖ്യ 12,427 ആയി. മോസ്‌കോയിൽ പുതുതായി 578 കേസുകളും റിപ്പോർട്ട് ചെയ്തു. കൊവിഡ് സ്ഥിരീകരിച്ചവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. നിലവിൽ രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് 0.8 ശതമാനമായി ഉയർന്നു.