വയനാട്ടിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം - കടുവ
കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ വീട്ടില്‍ വളര്‍ത്തുന്ന ആടിനെയും പിടികൂടിയിരുന്നു
വയനാട്:വയനാട്ടിലെ പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കടുവയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. രാത്രി പുറത്തിറങ്ങിയ നാട്ടുകാരില്‍ ചിലരാണ് കടുവയിറങ്ങിയതായി സംശയം പ്രകടിപ്പിക്കുകയും തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തതത്. കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ വീട്ടില്‍ വളര്‍ത്തുന്ന ആടിനെയും പിടികൂടിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറി കടുവയെ കണ്ടെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവശനായ കടുവ കാട്ടിലേക്ക് തിരിച്ചു കയറ്റി വിട്ടിരുന്നു.