കേരളം

kerala

ETV Bharat / briefs

കുടിവെള്ള ടാങ്ക് നശിപ്പിച്ചതായി പരാതി - Water tank

പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.

water tank

By

Published : May 1, 2019, 9:23 PM IST

Updated : May 1, 2019, 11:14 PM IST

കട്ടപ്പന: നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്ക് നശിപ്പിച്ചതായി പരാതി. വള്ളക്കടവ് തൂങ്കുഴിയിലാണ് നഗരസഭ നിര്‍മിച്ചു നല്‍കിയ കുടിവെള്ള ടാങ്ക് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. 1997 ൽ കട്ടപ്പന ഗ്രാമ പഞ്ചായത്ത് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ടാങ്ക് ഉപയോഗശൂന്യമായതോടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയിലാണ് തൂങ്കുഴി നിവാസികൾ. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

water tank
Last Updated : May 1, 2019, 11:14 PM IST

ABOUT THE AUTHOR

...view details