വിഴിഞ്ഞം: കൂടുതല്‍ സമയമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്
തുറമുഖ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അദാനി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചത്
vizhinjam
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്. 16 മാസം കൂടി നീട്ടി നല്‍കണമെന്നാണ് ആവശ്യം. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് അദാനി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ ക്വാറികളില്‍ നിന്നും കല്ല് ശേഖരിക്കുന്നതിനായി ഖനനാനുമതി നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ ധാരണയായി.