കേരളം

kerala

ETV Bharat / briefs

പകർച്ചവ്യാധി: ആലപ്പുഴയില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം

പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാരുടെയും യോഗം ചേർന്ന് പഞ്ചായത്ത്തല രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ തുടങ്ങി.

ആലപ്പുഴയില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം

By

Published : Jun 7, 2019, 7:00 AM IST

ആലപ്പുഴ: ജില്ലയിൽ മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാലിന്‍റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാരുടെയും യോഗം ചേർന്ന് പഞ്ചായത്ത് തല രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കുടിവെളള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി. തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനുളള നടപടികൾ ശക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് എലിപ്പനി പ്രതിരോധമരുന്ന് ആഴ്ചയിലൊരിക്കൽ നൽകും. മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ, കർഷകർ തുടങ്ങിയവർ ജോലിക്ക് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുകയും പനി വന്നാൽ സ്വയം ചികിത്സ നടത്താതെ ഉടനെ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊതുക്ജന്യ രോഗങ്ങൾക്കെതിരെയുളള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഈഡിസേ വിട……… എന്ന പേരിൽ ഡങ്കിപ്പനിക്കെതിരെയുളള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം വെളളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്ന രീതിയിൽ ശക്തമാക്കിയതായും യോഗത്തില്‍ വ്യക്തമാക്കി.

മലേറിയ കേസുകൾ കണ്ടെത്തുന്നതിനുളള സ്ലൈഡ്, ലാൻസെറ്റ് എന്നിവ എല്ലാ സ്ഥാപനങ്ങൾക്കും നൽകുകയും പനിയുളളവരുടെ പ്രത്യേകിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റ് സംസ്ഥാനങ്ങളിൽ പോയിട്ട് വന്നവരുടെയും രക്തസാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഡങ്കിപ്പനി റിപ്പോർട്ട് ചെയ്താൽ ഫോഗിംഗ്, സ്‌പ്രേയിംഗ് ചെയ്യുന്നതിനാവശ്യമായ രാസവസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. ഇൻഡോർ സ്‌പേസ് സ്‌പ്രേ ചെയ്യുന്നതിനാവശ്യമായ സാമഗ്രികൾ, ഡങ്കിപ്പനി ബാധിച്ച വ്യക്തികൾക്ക് നൽകുന്നതിനാവശ്യമായ കൊതുക് വല, മൊസ്‌ക്വിറ്റോ റെപ്പലന്‍റ് ക്രീം എന്നിവ ആരോഗ്യസ്ഥാപനങ്ങളിൽ നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേരുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ABOUT THE AUTHOR

...view details