താമരശ്ശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം - ചരക്ക് വാഹനങ്ങൾ
രണ്ടാഴ്ചത്തേക്കാണ് ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്
കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ വികസനപ്രവർത്തനം നടക്കുന്നതിനാൽ ഇന്നുമുതൽ ചുരത്തിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനമേർപ്പെടുത്തി. വയനാട്, കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന മൾട്ടി ആക്സിൽ ട്രക്കുകൾ ഇന്നുമുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴിയാണ് യാത്ര ചെയ്യേണ്ടത്. ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് അത് പിൻവലിക്കുകയായിരുന്നു.