കേരളം

kerala

ETV Bharat / briefs

ഭീകരവാദം: ഇടതുസർക്കാരിന് മൃദു സമീപനമെന്ന് വി മുരളീധരന്‍ - kasaragod

ഭീകരവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് ബി ജെ പി പ്രതിനിധി സംഘവും ഗവർണറെ സന്ദര്‍ശിച്ചു

വി മുരളീധരന്‍

By

Published : May 8, 2019, 1:14 PM IST

Updated : May 8, 2019, 2:32 PM IST

തിരുവനന്തപുരം: ഭീകരവാദപ്രവര്‍ത്തനത്തില്‍ കേരളസര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് വി മുരളീധരന്‍ എം പി. കാസര്‍കോട് നിന്നും യമനിലേക്ക് ആളുകള്‍ പോയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി യുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് എതിരെ നടപടിയെടുക്കാത്തത് സര്‍ക്കാരിന്‍റെ ഗുരുതരമായ കൃത്യവിലോപമാണ്. കാസർകോട്ട് മണൽക്കടത്തിന്‍റെ പേരിൽ നടക്കുന്നത് ആയുധക്കടത്താണോ ലഹരിമരുന്ന് കടത്തോണോ എന്ന് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് വി മുരളീധരന്‍റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രതിനിധി സംഘം ഗവർണറെ സന്ദര്‍ശിച്ചു.

ഭീകരവാദം: ഇടതുസർക്കാരിന് മൃദു സമീപനമെന്ന് വി മുരളീധരന്‍
Last Updated : May 8, 2019, 2:32 PM IST

ABOUT THE AUTHOR

...view details