ജനീവ: കോംഗോയിൽ എബോള റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യുഎസ് ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി അലക്സ് അസറും ലോകാരോഗ്യ സംഘടന മേധാവിയും ചർച്ചചെയ്തു. യുഎൻ ആരോഗ്യ ഏജൻസിയിൽ നിന്ന് അമേരിക്കയുടെ പിന്മാറ്റം ട്രംപ് ഭരണകൂടം പദ്ധതിയിട്ടതിന് പിന്നാലെയാണ് നിർണായക ചർച്ച എന്നത് ശ്രദ്ധേയമാണ്. പടിഞ്ഞാറൻ ഡിആർസിയിൽ ഉണ്ടായ എബോള പ്രതിസന്ധി പരിഹരിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ടെഡ്രോസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയെ പരാമർശിച്ച് ഡോ. മൈക്കൽ റയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എബോള പ്രതിസന്ധി ചര്‍ച്ചക്കെടുത്ത് ലോകാരോഗ്യ സംഘടന
അലക്സ് അസറും ലോകാരോഗ്യ സംഘടന മേധാവിയും ചർച്ചചെയ്തു. യുഎൻ ആരോഗ്യ ഏജൻസിയിൽ നിന്ന് അമേരിക്കയുടെ പിന്മാറ്റം ട്രംപ് ഭരണകൂടം പദ്ധതിയിട്ടതിന് പിന്നാലെയാണ് നിർണായക ചർച്ച എന്നത് ശ്രദ്ധേയമാണ്.
ലോകാരോഗ്യ സംഘടനയുടെ എമർജൻസി മേധാവി ഡോ. മൈക്കൽ റയാൻ സ്ഥിരീകരിച്ച എബോള കേസുകളെ പറ്റിയും നിലവിലെ സാഹചര്യത്തെ പറ്റിയും മാധ്യങ്ങളോട് സംസാരിച്ചു. കൊവിഡ് വൈറസ് പടരുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎസും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണത്തിനുള്ള പ്രതീക്ഷകൾക്ക് വഴിവക്കുന്നത്. പ്രത്യേകിച്ച് ചൈന കേന്ദ്രീകൃതമായ നിലപാടിൽ. ലോകാരോഗ്യ സംഘടനയുമായുള്ള യുഎസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ മാസം അവസാനം പറഞ്ഞിരുന്നു.
ലോകാരോഗ്യസംഘടനക്ക് യുഎസ് ധനസഹായം നൽകില്ലെന്നും എന്നാൽ ഈ മഹാമാരി അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് സാങ്കേതിക മാർഗനിർദേശങ്ങൾ നൽകുന്നതിൽ സന്തോഷമുണ്ടെന്നും അസറിന്റെ ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് കെയ്‌റ്റ്‌ലിൻ ഓക്ലി പറഞ്ഞു. കോംഗോയിലെ ബൊക്കോറോ ടൗണിനടുത്തുള്ള ഗ്രാമത്തിലാണ് പുതിയ എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത്.