ന്യൂഡൽഹി:രാജ്യത്തെ ടൂറിസം മേഖലക്ക് പുത്തനുണർവേകി കേന്ദ്ര ബജറ്റ്. വിനോദ സഞ്ചാര മേഖലയുടെ ഉയർച്ചക്കായി പുതിയ ആപ്പ് കൊണ്ട് വരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
ആപ്പില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഏകീകരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരമാവധി വിവരങ്ങള്‍ ആപ്പിൽ ഉള്‍ക്കൊള്ളിക്കും. തെരഞ്ഞെടുത്ത 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനം നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.