കഴിഞ്ഞ ദിവസം എത്യോപ്യയില്‍ നടന്ന വിമാനാപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരില്‍ ഒരാള്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍റായിപ്രര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാ ആണ് മരിച്ചത്. റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം സ്ഥിരീകരിച്ചു.
എത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും - വിമാനാപകടം
യുഎന്നിന്‍റെ നെയ്റോബിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തിന് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ഏര്‍പ്പാടാക്കുമെന്ന് സുഷമാ സ്വരാജ് അറിയിച്ചു.
യുഎന്നിന്‍റെ നെയ്റോബിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് ശിഖ മരണപ്പെടുന്നത്. ശിഖക്ക് പുറമെ മരണപ്പെട്ട മറ്റ് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. മരണപ്പെട്ടവരുടെ കുടുംബത്തിന് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ഏര്‍പ്പാടാക്കുമെന്നുംസുഷമാ സ്വരാജ് അറിയിച്ചു.
ഞായറാഴ്ച രാവിലെയോടെയാണ് ആഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെഇ.ടി. 302 വിമാനം അപകടത്തില്‍ പെടുന്നത്. വിമാനത്തില്‍ എട്ട് ജീവനക്കാരുള്‍പ്പെടെ 157 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശിഖക്ക് പുറമെ മറ്റ് നാല് ഐക്യരാഷ്ട്രസഭാ ജീവനക്കാരും അപകടത്തില്‍ മരിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ മരണപ്പെട്ടുവെന്നാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.