തിരുവനന്തപുരം: നാലുമാസം മുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ഉള്ളൂർ -തിരുവനന്തപുരം മെഡിക്കൽ കോളേജ് റോഡ് തകർന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സുപ്രധാന റോഡാണിത്. കഴക്കൂട്ടം ബൈപാസിലെ ഗതാഗതം ഇതുവഴി തിരിച്ചുവിട്ടതോടെ രാപകൽ ഗതാഗതക്കുരുക്കാണ് സ്ഥലത്ത് അനുഭവപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ഉള്ളൂർ റോഡിൽ പ്രവേശിക്കുന്ന ആംബുലൻസുകൾ തിരക്കിൽ കുടുങ്ങി സമയം പാഴാകുന്നതും പതിവുകാഴ്ചയാണ്. റോഡിലെ അപകട കുഴികളാണ് രോഗികളുടെ ജീവന് വിലപറയുന്ന ഗതാഗതക്കുരുക്കിന് പ്രധാനകാരണം. ഉള്ളൂരിനും മെഡിക്കൽ കോളേജ് ആശുപത്രിക്കുമിടയിൽ വാഹനങ്ങൾക്ക് പിന്നിടേണ്ടത് 5 മരണക്കുഴികളാണ്. ചെറുകുഴികൾ വേറെയും. മഴ കൂടി എത്തിയതോടെ തകർച്ച പൂർണമായി.
ഉള്ളൂർ -തിരുവനന്തപുരം മെഡിക്കൽ കോളേജ് റോഡ് തകർന്നു; രോഗികള്‍ വലയുന്നു - കഴക്കൂട്ടം
കഴക്കൂട്ടം ബൈപാസിലെ ഗതാഗതം കൂടി ഇതുവഴി തിരിച്ചുവിട്ടതോടെ രാപകൽ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്
ഉള്ളൂർ -തിരുവനന്തപുരം മെഡിക്കൽ കോളേജ് റോഡ് തകർന്നു; രോഗികള്‍ വലയുന്നു
നാലുമാസം മുമ്പ് റോഡ് ഫണ്ട് ബോർഡ് അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡാണ് ഇപ്പോള്‍ തകർന്ന അവസ്ഥയിലെന്നത് ശ്രദ്ദേയം.നിർമാമത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ പി കെ രാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Last Updated : Jun 13, 2019, 4:50 AM IST