കേരളം

kerala

ETV Bharat / briefs

യുഡിഎഫ് ഉന്നതാധികാര സമിതിയോഗം തുടങ്ങി - യുഡിഎഫ് യോഗം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്

യുഡിഎഫ് യോഗം

By

Published : May 27, 2019, 12:36 PM IST

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തുടങ്ങി. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോക്സസഭാ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലെയും പ്രകടനം വിലയിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വന്‍ വിജയമാണ് നേടിയത്. ഇരുപതില്‍ 19 സീറ്റും യുഡിഎഫ് നേടിയെങ്കിലും ആലപ്പുഴ യുഡിഎഫിനെ കൈവിട്ടു. ഈ സാഹചര്യത്തില്‍ ആലപ്പുഴയിലെ തോല്‍വിയും ചര്‍ച്ചയാകും. ആറ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും. കേരള കോണ്‍ഗ്രസില്‍ നേതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതുണ്ടോയെന്നും ചര്‍ച്ചയാകുമെന്നാണ് സൂചന. കെപിസിസി ഭാരവാഹി യോഗവും രാഷ്ട്രീയകാര്യ സമിതിയും നാളെ ചേരും.

ABOUT THE AUTHOR

...view details