തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്ന് തിരുവനന്തപുരം ബി ജെ പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാമാന്യ മര്യാദകള്‍ പോലും ലംഘിച്ച് തനിക്കെതിരെ നുണകള്‍ പ്രചരിപ്പിച്ചുവെന്നും കുമ്മനം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി: കുമ്മനം രാജശേഖരന്‍
"കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാമാന്യ മര്യാദകള്‍ പോലും ലംഘിച്ച് നുണകള്‍ പ്രചരിപ്പിച്ചു" - കുമ്മനം രാജശേഖരന്‍
നിലയ്ക്കല്‍, മാറാട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന തരത്തില്‍ തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങളുണ്ടായി. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി നിലയ്ക്കല്‍ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചത്. മാറാട് പ്രശ്നവും പരിഹരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മുമ്പ് നടന്ന പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി മതവിദ്വേഷമുണ്ടാക്കാന്‍ എതിര്‍ പാര്‍ട്ടികള്‍ ശ്രമം നടത്തി. ന്യൂനപക്ഷ വോട്ടുകള്‍ കുറയാന്‍ ഇതു കാരണമായെന്നും കുമ്മനം ആരോപിച്ചു. ഇരുപാര്‍ട്ടികളും തന്‍റെ തോല്‍വി ആഗ്രഹിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ എന്‍ഡിഎക്ക് കഴിഞ്ഞു. ശബരിമല വിഷയത്തില്‍ മുന്നണി സ്വീകരിച്ച നിലപാടിന്‍റെ അംഗീകാരമാണ് ലഭിച്ച വോട്ടുകള്‍. എല്ലാ മണ്ഡലങ്ങളിലെയും പരാജയകാരണങ്ങള്‍ പഠിക്കുമെന്നും വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.