കേരളം

kerala

By

Published : May 9, 2019, 7:59 PM IST

Updated : May 9, 2019, 8:30 PM IST

ETV Bharat / briefs

തൃശ്ശൂർ പൂരത്തിന്‍റെ ശോഭ കെടുത്താൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നും കെ സുരേന്ദ്രന്‍

കെ സുരേന്ദ്രൻ

തൃശ്ശൂര്‍:തൃശ്ശൂര്‍ പൂരത്തിന്‍റെ ശോഭ കെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശബരിമല വിവാദത്തിന്‍റെ തുടര്‍ച്ചയാണിതെന്ന് സംശയിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. " തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിൽ ഗൂഢാലോചനയുണ്ട്. കൊലക്കേസില്‍ പ്രതികളായവരാണ് ആരോഗ്യം ചൂണ്ടിക്കാട്ടി ആനയെ കലാപകാരിയാക്കി ചിത്രീകരിക്കുന്നത്. നാട്ടിലെ നിയമലംഘനങ്ങളില്‍ ഇടപ്പെടാത്ത കലക്ടര്‍ ഈ പ്രശ്നങ്ങളില്‍ കാണിക്കുന്ന തിടുക്കം സംശയിക്കേണ്ടിയിരിക്കുന്നു "- സുരേന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂർ പൂരത്തിന്‍റെ ശോഭ കെടുത്താൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

പ്രശ്നം പരിഹരിക്കാന്‍ ബാധ്യതയുള്ളവരാണ് സര്‍ക്കാരെന്നും അടിയന്തരമായി പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Last Updated : May 9, 2019, 8:30 PM IST

ABOUT THE AUTHOR

...view details