തൃശൂര്‍: നഷ്ടപ്പെട്ട തൃശൂര്‍ മണ്ഡലം തിരിച്ചുപിടിക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് പ്രതാപനെ കളത്തിലിറക്കിയത്. താഴെ തട്ടിൽ നിന്നും തന്‍റെ പ്രവർത്തനമികവുകൊണ്ട് ജനമനസുകളിൽ സ്ഥാനം പിടിച്ച നേതാവാണ് ടി എൻ പ്രതാപൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോണ്‍ഗ്രസിന് അഭിമാനമാവുകയാണ് തൃശൂർ മണ്ഡലത്തിൽ ടി എൻ പ്രതാപന്‍ നേടിയ വിജയം. സർവ്വ സമ്മതനായ സ്ഥാനാർഥി എന്ന നിലയിലും എംഎൽഎ ആയിരുന്ന കാലത്തെ അദ്ദേഹത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളുമാണ് പ്രതാപന് തുണയായത്.
തൃശൂരിന് ഇനി പ്രതാപകാലം - തൃശൂരിന് ഇനി പ്രതാപകാലം
എംഎൽഎ ആയിരുന്ന കാലത്തെ വികസന പ്രവര്‍ത്തനങ്ങളാണ് ടി എന്‍ പ്രതാപന് തുണയായത്.
കഴിഞ്ഞതവണ നഷ്ടപ്പെട്ട തൃശൂര്‍ മണ്ഡലം തിരിച്ചുപിടിക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് പ്രതാപനെ കളത്തിലിറക്കിയത്. താഴെ തട്ടിൽ നിന്നും തന്‍റെ പ്രവർത്തനമികവുകൊണ്ട് ജനമനസുകളിൽ സ്ഥാനം നേടിയ നേതാവാണ് ടി എൻ പ്രതാപൻ. കെ എസ് യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച ടി എന്‍ പ്രതാപന്‍ നിലവില്‍ ഫിഷറീസ് കടാശ്വാസ കമ്മീഷന്‍ അംഗവും മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ ചെയര്‍മാനും തൃശൂര്‍ ഡിസിസി അധ്യക്ഷനുമാണ്. മൂന്ന് തവണ നിയമസഭയില്‍ അംഗമായിരുന്നു. 1960 ല്‍ തൃശൂര്‍ തളിക്കുളത്ത് തോട്ടുങ്ങല്‍ നാരായണന്‍റെയും കാളിക്കുട്ടിയുടേയും മകനായാണ് ടി എന്‍ പ്രതാപന്‍റെ ജനനം.
കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ്, നാട്ടിക താലൂക്ക് പ്രസിഡന്‍റ്, തൃശൂര്‍ ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി, തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്, നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്, കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കേരള കലാമണ്ഡലം നിര്‍വഹണ സമിതി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2001 ലും 2006 ലും നാട്ടികയില്‍ നിന്നും 2011 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി വിപ്പായും ചുമതല വഹിച്ചിട്ടുണ്ട്.