കേരളം

kerala

ETV Bharat / briefs

ആന്ധ്രയില്‍ ശക്തമായ ഇടിമിന്നലിന് സാധ്യത - lightning warning

കേരളത്തിലും കര്‍ണാടകയിലും ശക്തമായ മഴക്കും സാധ്യത

andhra

By

Published : Jun 7, 2019, 10:52 AM IST

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ നാളെ ശക്തമായി ഇടിമിന്നലിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ കാറ്റു വീശാനുമിടയുണ്ട്. അതേസമയം കേരളത്തിലും കര്‍ണാടകയിലും കനത്ത മഴയും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ്, ബീഹാര്‍, ബംഗാൾ, സിക്കിം, ഒഡീഷ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. തെക്കേ ഇന്ത്യക്ക് പുറമേ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details