തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി ഏഴിന് തേക്കിന്‍കാട് മൈതാനിയിലാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. രണ്ട് മണിക്കൂറാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് വെടിക്കെട്ടിനായി അനുവദിച്ചിരിക്കുന്ന സമയം. നൂറ് മീറ്റര്‍ അകലെ നിന്ന് മാത്രമേ സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ അനുവാദമുള്ളൂ. പാറമേക്കാവിന്‍റെ ആനച്ചമയ പ്രദര്‍ശനവും ഇന്ന് ആരംഭിക്കും. വൈകിട്ട് മൂന്നരയോടെയാണ് പ്രദര്‍ശനത്തിന് തുടക്കമാകുന്നത്. ഞായറാഴ്ചയാണ് തിരുവമ്പാടി വിഭാഗത്തിന്‍റെ ആനച്ചമയ പ്രദര്‍ശനം നടക്കുക. 13 നാണ് തൃശൂര്‍ പൂരം.
വടക്കുംനാഥന്‍റെ ആകാശത്ത് ഇന്ന് സാമ്പിൾ വിരിയും: നഗരം പൂരലഹരിയിലേക്ക് - നഗരം
നഗരത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തൃശൂര്‍ പൂരം
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.
Last Updated : May 11, 2019, 9:10 AM IST