തൃശൂരില്‍ ഗുണ്ടാനേതാവ് കുത്തേറ്റ് മരിച്ചു - ഗുണ്ടാ സംഘം
ഇന്നലെ അർധരാത്രിയില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ ബിനോയ് ചികിത്സയിലിരക്കേയാണ് മരിച്ചത്.
തൃശൂർ : ശക്തൻ നഗറിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗുണ്ടാ നേതാവ് കുത്തേറ്റ് മരിച്ചു. പെരുമ്പിള്ളിശേരി സ്വദേശി ആലുക്കൽ വീട്ടിൽ ബിനോയ് (24) ആണ് മരിച്ചത്. ഇയാളെ കുത്തിക്കൊലപ്പെടുത്തിയ തൃശൂര്‍ സ്വദേശി വിവേകിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച അര്‍ധരാത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ ബിനോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. രണ്ട് പേരും നിരവധി കേസുകളിലെ പ്രതികളും പൊലീസിന്‍റെ റൗഡി ലിസ്റ്റിൽ ഉള്ളവരുമാണ്. കഴിഞ്ഞ ദിവസം മറ്റൊരു സംഘം ഗുണ്ടാ പിരിവ് ചോദിച്ചുണ്ടായ തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും എത്തിയിരുന്നു. ഗുരുതര പരിക്കേറ്റ കിഴക്കേകോട്ട സ്വദേശി സച്ചിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.