കേരളം

kerala

ETV Bharat / briefs

വാരാണസിയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബൈക്ക് യാത്ര; പെൺക്കരുത്തായി 'ബൈക്കിങ്ങ് ക്യൂന്‍സ്'

സ്ത്രീ ആയതില്‍ അഭിമാനിക്കുന്നു എന്ന സന്ദേശം നല്‍കികൊണ്ടാണ് ഈ യാത്രയെന്ന് ഇവര്‍ പറയുന്നു.

വനിതാ റൈഡേഴ്സ്

By

Published : Jun 1, 2019, 4:23 AM IST

Updated : Jun 1, 2019, 4:39 AM IST

വാരാണസി: ഇന്ത്യയില്‍ നിന്ന് ബൈക്ക് മാര്‍ഗം ലണ്ടനിലെത്താന്‍ തയ്യാറെടുത്ത് മൂന്ന് യുവതികള്‍. 'ബൈക്കിങ്ങ് ക്യൂന്‍സ്' എന്ന മൂന്ന് പേരടങ്ങുന്ന സംഘമാണ് വാരാണസിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബൈക്ക് യാത്ര തയ്യാറാക്കിയിരിക്കുന്നത്.

ഇരുപത്തിയഞ്ചോളം രാജ്യങ്ങള്‍ പിന്നിട്ടാണ് ഇവരുടെ യാത്ര. സ്ത്രീ ആയതില്‍ അഭിമാനിക്കുന്നു എന്ന സന്ദേശം നല്‍കികൊണ്ടാണ് ഈ യാത്രയെന്ന് ഇവര്‍ പറയുന്നു. സരിത മെഹ്ത, ജിനാല്‍ ഷാ, രുതാല്‍ പട്ടേല്‍ എന്നിവരാണ് ബൈക്കിങ്ങ് ക്യൂന്‍സിലെ അംഗങ്ങള്‍. ജൂണ്‍ അഞ്ചിന് വാരാണസിയില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തിലാണ് യാത്ര ആരംഭിക്കുന്നത്.

യാത്രക്കിടെ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ കുടുംബങ്ങളും ഹൈക്കമ്മിഷനുകളും ഇവര്‍ സന്ദര്‍ശിക്കും. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ചൈന, ക്യാര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍, റഷ്യ, ലറ്റ്വില, പോളണ്ട്, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍റ്, ഫ്രാന്‍സ്, നെതര്‍ലാന്‍റ്, ബെല്‍ജിയം, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ പിന്നിട്ടായിരിക്കും ഇവര്‍ ലണ്ടനില്‍ എത്തുക.

Last Updated : Jun 1, 2019, 4:39 AM IST

ABOUT THE AUTHOR

...view details