കൊല്‍ക്കത്ത: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് റദ്ദാക്കിയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. മുതിര്‍ന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം അഭിമുഖത്തിലാണ് ടൂര്‍ണമെന്‍റ് റദ്ദാക്കിയ കാര്യം ഗാംഗുലി സ്ഥിരീകരിച്ചത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഗാംഗുലി തയ്യാറായില്ല. അതേസമയം ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം ഏതാണെന്ന് ഇപ്പോള്‍ പറയാന്‍ പ്രയാസമാണെന്നും ഗാംഗുലി പറഞ്ഞു.
ഈ വര്‍ഷത്തെ ഏഷ്യാകപ്പ് റദ്ദാക്കി: ഗാംഗുലി - ഏഷ്യാകപ്പ് വാര്‍ത്ത
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തതായി കളിക്കാന്‍ പോകുന്ന അന്താരാഷ്ട്ര മത്സരം ഏതെന്ന് ഇപ്പോള്‍ പറയാന്‍ പ്രയാസമാണെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.
അന്താരാഷ്ട്ര മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. പക്ഷെ സര്‍ക്കാരിനെ മറികടന്ന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. താരങ്ങളുടെ ആരോഗ്യമാണ് പരമപ്രധാനം. അതിനാല്‍ തന്നെ ബിസിസിഐക്ക് ഇക്കാര്യത്തില്‍ യാതൊരു ധൃതിയുമില്ല. എല്ലാ മാസവും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.
സെപ്റ്റംബറിലൊ ഒക്‌ടോബറിലോ ഏഷ്യാകപ്പ് നടക്കുമെന്നാണ് നേരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിസിബി തുറന്നിട്ട ജാലകം സ്വീകാര്യമല്ലെന്ന് നേരത്തെ ബിസിസിഐ പറഞ്ഞിരുന്നു. പാകിസ്ഥാനായിരുന്നു ഈ വര്‍ഷം ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷ്പക്ഷ വേദിയായ യുഎഇലേക്ക് മാറ്റുകയായിരുന്നു.