ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി വോള്‍വ്സ്. 62-ാം മിനുട്ടില്‍ ലിയാന്‍ഡര്‍ ഡെന്‍ഡോക്കറാണ് വോള്‍വ്സിന്‍റെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് വോള്‍വ്സ് അഞ്ചാമതായി. ലീഗിലെ ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ വിജയിച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാനാകും ടീമിന്‍റെ അടുത്ത നീക്കം. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ വിജയിക്കാനായതിന്‍റെ ആവേശത്തിലാണ് ക്ലബ്. ജൂലൈ നാലിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ആഴ്സണലാണ് എതിരാളകള്‍.
ഇപിഎല്ലില്‍ വോള്‍വ്സിന് ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയം - epl news
ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ വോള്‍വ്സ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് അഞ്ചാമതായി
വോള്‍വ്സ്
അതേസമയം പരാജയത്തോടെ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലാണ് ആസ്റ്റണ്‍ വില്ല. ലീഗിലെ അടുത്ത മത്സരത്തില്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ എതിരിടേണ്ടി വരുമ്പോള്‍ തൊട്ടടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് എതിരാളികള്‍. ദുര്‍ബലരായ ആസ്റ്റണ്‍ വില്ലക്ക് ഇപിഎല്ലില്‍ ആറ് മത്സരങ്ങളാണ് ശേഷിക്കുന്നത്. അതിനാല്‍ തന്നെ നിലവില്‍ 19-ാം സ്ഥാനത്തുള്ള അവര്‍ക്ക് തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ നന്നായി വിയര്‍ക്കേണ്ടിവരും.