പുൽവാമയിൽ ഗ്രനേഡ് ആക്രമണം; ആളപായം ഇല്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപത്തെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്
പുൽവാമ
ശ്രീനഗര്‍:ജമ്മുകശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപത്തെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് തീവ്രവാദികൾ ഇന്ന് ഗ്രനേഡ് ആക്രമണം നടത്തിയത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേയ് 18ന് പുൽവാമയിലെ അവന്തിപോരാ മേഖലയിൽ സൈനികരും തീവ്രവാദികളും നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകരസംഘടനയിൽപ്പെട്ട മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.