സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ ഏഷ്യയിലെ ആദ്യ രാജ്യമായി തായ് വാന്‍ - same sex marriage
നിയമവിധേയമായതോടെ ഇന്ന് 360 സ്വവര്‍ഗവിവാഹങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു
th
തായ്പേ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ഏഷ്യയിലെ ആദ്യ രാജ്യമായി തായ് വാന്‍. സ്വവര്‍ഗ വിവാഹം അംഗീകരിച്ചു കൊണ്ടുള്ള പാര്‍ലമെന്‍റ് ബില്‍ കഴിഞ്ഞയാഴ്ച തായ് വാന്‍ പാസാക്കി. നിയമവിധേയമായതോടെ ഇന്ന് 360 സ്വവര്‍ഗവിവാഹങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ലൈംഗികന്യൂനപക്ഷങ്ങളുടെ രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കാണ് ഇതോടെ അന്ത്യം കുറിച്ചത്. നിയമനിര്‍മാണത്തെ തുടര്‍ന്ന് സ്വവര്‍ഗാനുരാഗികള്‍ നടത്തിയ ആഹ്ളാദപ്രകടനത്തിൽ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.