കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വ്യാജ ബാങ്ക് രേഖ വിവാദത്തില്‍ ഫാദർ ആന്‍റണി പൂതവേലിക്ക് വൈദിക സമിതിയുടെ അടിയന്തര കാരണം കാണിക്കൽ നോട്ടീസ്. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് കൈമാറിയത്. ഫാദർ പോൾ തേലക്കാട്ടിനെതിരെയും വൈദികർക്കെതിരെയുമുള്ള പ്രസ്താവനകളും, വൈദികർ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സിനഡ് ഏർപ്പെടുത്തിയ നിർദേശങ്ങൾ ലംഘിച്ചതിനുമാണ് വിശദീകരണം തേടിയത്. ഫാദർ ആന്‍റണി പൂതവേലിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്ന് സമിതി വിലയിരുത്തി. വൈദിക സമിതി അംഗമായിരുന്ന ഫാദർ ആന്‍റണി പൂതവേലിയുടെ പരസ്യ പ്രസ്താവനകള്‍ വിവാദത്തിലായ സാഹചര്യത്തിലാണ് അതിരൂപത അടിയന്തര വൈദിക സമിതി ചേർന്നത്. ഫാദർ പോൾ തേലക്കാട്ടിന് അപാകത സംഭവിച്ചിട്ടില്ല. അദ്ദേഹം തനിക്കു ലഭിച്ച രേഖകൾ സമർപ്പിച്ചത് ശരിയായ രീതിയിലാണ്. ഫാദർ ആന്‍റണി പൂതവേലിക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിരിക്കാമെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
വ്യാജ രേഖാ വിവാദം: ഫാദർ ആന്‍റണി പൂതവേലിക്ക് കാരണം കാണിക്കൽ നോട്ടീസ് - Cardinal Mar George Alencherry
സിറോ മലബാര്‍ സഭ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കാന്‍ 10 ലക്ഷം രൂപ ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ നേതൃത്വത്തില്‍ ചെലവിട്ടെന്നായിരുന്നു ഫാദര്‍ ആന്‍റണി പുതുവേലിയുടെ ആരോപണം.
അതിരൂപതയിലെ വൈദികർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ വൈദിക സമിതി അപലപിച്ചു. സിറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കാന്‍ 10 ലക്ഷം രൂപ ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ നേതൃത്വത്തില്‍ ചെലവിട്ടെന്നായിരുന്നു ഫാദര്‍ ആന്‍റണി പൂതവേലിയുടെ ആരോപണം. സഭയിലെ പതിനഞ്ചോളം വൈദികര്‍ ഇതിന് കൂട്ടുനിന്നുവെന്നും തന്‍റെ പക്കലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങൾ വൈദിക സമൂഹത്തെ മുഴുവൻ സംശയത്തിന്‍റെ നിഴലിലാക്കിയെന്നായിരുന്നു ഭൂരിഭാഗം വൈദികരുടെയും ആക്ഷേപം.