സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി 18 പവന് സ്വര്‍ണ്ണം കവര്‍ന്നു
കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി.
നൂറ്റിയമ്പത് ഗ്രാം സ്വര്‍ണ്ണം കവര്‍ന്ന് രണ്ട് സ്ത്രീകള്‍
ചെന്നൈ: വണ്ണാര്പേട്ടിന് സമീപം എസ് എം ജ്വല്ലറിയില്‍ നിന്ന് 150 ഗ്രാം സ്വര്‍ണ്ണം മോഷണം പോയതായി പരാതി. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ സ്ത്രീകള്‍ കട ഉടമയെ കബിളിപ്പിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു. ഉടമ കൊറുക്കുപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.