കേരളം

kerala

ETV Bharat / briefs

നായകനായി ബെന്‍ സ്റ്റോക്സ് തിളങ്ങും: സ്റ്റൂവര്‍ട്ട് ബോര്‍ഡ് - ben stokes news

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത

ബെന്‍ സ്റ്റോക്സ് വാര്‍ത്ത ജോ റൂട്ട് വാര്‍ത്ത ben stokes news joe root news
സ്റ്റൂവര്‍ട്ട് ബോര്‍ഡ്

By

Published : Jun 29, 2020, 10:26 PM IST

ലണ്ടന്‍: നായകന്‍ എന്ന നിലയില്‍ അവസരം ലഭിച്ചാല്‍ ബെന്‍ സ്റ്റോക്സ് തിളങ്ങുമെന്ന് ഇംഗ്ലീഷ് പേസര്‍ സ്റ്റൂവര്‍ട്ട് ബോര്‍ഡ്. വിന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ ജോറൂട്ടിന് പകരം ബെന്‍ സ്റ്റോക്സ് കളിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സ്റ്റൂവര്‍ട്ട് ബോര്‍ഡിന്‍റെ പ്രതികരണം. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത. ജോറൂട്ടിന്‍റെ ഭാര്യ കാരി കോട്ടെറൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനാണ് തയാറെടുക്കുന്നത്.

നിലവില്‍ ടീമിന്‍റെ ഉപനായകനായ ബെന്‍ സ്റ്റോക്സ് കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റൂവര്‍ട്ട് ബോര്‍ഡ് പറഞ്ഞു. ക്രിക്കറ്ററെന്ന നിലയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം ഏറെ പക്വത കൈവരിച്ചു. ജൂലൈ എട്ടിന് സതാംപ്റ്റണിലാകും ആദ്യ മത്സരം. കൊവിഡ് 19നെ തുടര്‍ന്ന് പുനരാരംഭിക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരമെന്ന ചരിത്രപരമായ സവിശേഷത കൂടി ഈ മത്സരത്തിനുണ്ട്. രാജ്യത്തെ കൊവിഡ് 19 പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കാനും പരമ്പരയിലൂടെ ഇംഗ്ലീഷ് ടീമിന് അവസരം ഒരുങ്ങും.

കൊവിഡ് 19 പോരാളികളെ ആദരിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീംhttps://www.etvbharat.com/malayalam/kerala/sports/cricket/cricket-top-news/english-cricket-team-honors-covid-19-fighters/kerala20200622191347868

ABOUT THE AUTHOR

...view details