കേരളം

kerala

ETV Bharat / briefs

ലോക ബാങ്കില്‍ നിന്നും വാക്സിന്‍ സഹായം സ്വീകരിക്കാനൊരുങ്ങി ശ്രീലങ്ക

ശ്രീലങ്കയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ലോകബാങ്ക് സഹായവുമായി എത്തിയത്

ലോക ബാങ്കില്‍ നിന്നും വാക്സിന്‍ സഹായം സ്വീകരിക്കാനൊരുങ്ങി ശ്രീലങ്ക Sri Lanka to get World Bank vaccine funding helpc World Bank ലോക ബാങ്കില്‍ നിന്നും വാക്സിന്‍ സഹായം സ്വീകരിക്കാനൊരുങ്ങി ശ്രീലങ്ക ശ്രീലങ്ക കൊവിഡ്Sri Lanka to get World Bank vaccine funding helpc World Bank ലോക ബാങ്കില്‍ നിന്നും വാക്സിന്‍ സഹായം സ്വീകരിക്കാനൊരുങ്ങി ശ്രീലങ്ക ശ്രീലങ്ക കൊവിഡ്
ലോക ബാങ്കില്‍ നിന്നും വാക്സിന്‍ സഹായം സ്വീകരിക്കാനൊരുങ്ങി ശ്രീലങ്ക

By

Published : May 14, 2021, 4:57 PM IST

കൊളംബോ: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി 80.5 ദശലക്ഷം യുഎസ് ഡോളർ നൽകാൻ ശ്രീലങ്കയുമായി കരാർ ഒപ്പിട്ടതായി ലോക ബാങ്ക് അറിയിച്ചു. ശ്രീലങ്കയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ലോകബാങ്ക് സഹായവുമായി എത്തിയത്. ഇന്ത്യയില്‍ നിന്നും വാക്സിന്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായിക്കാന്‍ സാധിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ജനുവരി 29നാണ് ശ്രീലങ്ക വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ റൗണ്ടിൽ 925,242 പേർക്ക് ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിനുകള്‍ നല്‍കി.

Also Read:ഗുജറാത്തിനും കേരളത്തിനും ഓക്സിജന്‍ വിതരണം ചെയ്ത് ഐഎസ്ആര്‍ഒ

നിലവിൽ, ശ്രീലങ്കയുടെ ആരോഗ്യ മന്ത്രാലയത്തിൽ ഏകദേശം 350,000 ഡോസ് ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിനാണുള്ളത്. രണ്ടാമത്തെ ഡോസുകൾ നൽകുന്നത് പൂർത്തിയാക്കാന്‍ 600,000 ഡോസുകളുടെ കുറവുണ്ട്. ശ്രീലങ്ക നിലവിൽ 600,000 ഡോസ് സിനോഫാർം വാക്സിനും 15,000 സ്പുട്നിക് വാക്സിനുമാണ് ഉപയോഗിക്കുന്നത്.

ABOUT THE AUTHOR

...view details