സതാംപ്റ്റണ്‍: കൊവിഡ് 19 അതിജീവിച്ച് പുന:രാരംഭിച്ച സതാംപ്റ്റണ്‍ ടെസ്റ്റില്‍ ആതിഥേയരെ ചുരുട്ടികെട്ടിയ ജേസണ്‍ ഹോള്‍ഡറും മികച്ച നിലയിലേക്ക്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച വിന്‍ഡീസ് ടീം പിഴവ് കൂടാതെ മുന്നോട്ട് പോവുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കരീബിയന്‍സ് 101 റണ്‍സ് എന്ന നിലയിലാണ്. 48 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്ത് വെയ്റ്റും 16 റണ്‍സെടുത്ത ഹോപ്പുമാണ് ക്രീസില്‍.
സതാംപ്റ്റണ്‍ ടെസ്റ്റ്; നിലയുറപ്പിച്ച് കരീബിയന്‍ പട - കരീബിയന്‍ ടീം വാര്‍ത്ത
ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച വിന്‍ഡീസ് ടീം പിഴവ് കൂടാതെ മുന്നോട്ട് പോവുകയാണ്.
ഹോള്‍ഡര്‍
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് ടീം 204 റണ്‍സെടുത്ത് പുറത്തായിരുന്നു. 42 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് കരീബിയന്‍ പടയെ മുന്നില്‍ നിന്ന് നയിച്ചത്. 43 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലീഷ് ടീമിലെ ടോപ്പ് സ്കോറര്‍.