ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശനിയാഴ്ച പാര്‍ട്ടി ലോക്‌സഭാ എംപിമാരുമായി വീഡിയോ കോൺഫറൻസിങിലൂടെ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ കൊവിഡ് -19 അവസ്ഥയെക്കുറിച്ച് അവരുമായി ചർച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചും യോഗത്തില്‍ ചർച്ച ചെയ്തു. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനും ലഡാക്കിലെ ചൈന-ഇന്ത്യ നിലപാട് കൈകാര്യം ചെയ്യുന്നതിനും പാര്‍ട്ടിക്ക് സർക്കാരിന് നല്‍കാന്‍ കഴിയുന്ന പിന്തുണയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കോണ്‍ഗ്രസ് ലോക്സഭ എംപിമാരുമായി കൂടിക്കാഴ്ച നടത്തി സോണിയ ഗാന്ധി - Cong LS MPs news
വിവിധ വിഷയങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കോൺഗ്രസ് വിമർശിച്ചു. പ്രത്യേകിച്ചും കൊവിഡ് -19 കേസുകൾ ലോക്ക് ഡൗണ്‍ ലഘൂകരിച്ചതിനുശേഷം ഗണ്യമായി ഉയർന്നതിനെ യോഗത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു
വിവിധ വിഷയങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കോൺഗ്രസ് വിമർശിച്ചു. പ്രത്യേകിച്ചും കൊവിഡ് -19 കേസുകൾ ലോക്ക് ഡൗണ്‍ ലഘൂകരിച്ചതിനുശേഷം ഗണ്യമായി ഉയർന്നതിനെ യോഗത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. കൂടാതെ കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തിയിലെ സ്ഥിതി എന്നിവയും ചര്‍ച്ചാ വിഷയമായി. 20 ഇന്ത്യന്‍ സൈനികരാണ് ജൂൺ 15ന് ചൈനീസ് സൈനികരുമായുള്ള ശക്തമായ പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്.
പാവപ്പെട്ടവർക്ക് സര്‍ക്കാര്‍ സാമ്പത്തിക ആശ്വാസം നൽകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ദരിദ്രരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ പണം കൈമാറണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയിലെ വർധനയും ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായിട്ടും ഇന്ധന ചാർജ് കുറയ്ക്കാത്തതിനെതിരെയും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ചര്‍ച്ച നടന്നു.