കേരളം

kerala

ETV Bharat / briefs

കൊവിഡ്: സിംഗപ്പൂരില്‍ നൂറോളം തൊഴിലാളികൾ ക്വാറന്‍റൈനിൽ - സിംഗപ്പൂർ

60,904 പേർക്കാണ് സിംഗപ്പൂരിൽ കൊവിഡ് ബാധിച്ചത്.

കൊവിഡ് ബാധയെത്തുടർന്ന് നൂറോളം തൊഴിലാളികൾ ക്വാറന്‍റൈനിൽ കൊവിഡ് ബാധയെത്തുടർന്ന് നൂറോളം തൊഴിലാളികൾ ക്വാറന്‍റൈനിൽ കൊവിഡ് സിംഗപ്പൂർ കൊറോണ വൈറസ്
കൊവിഡ് ബാധയെത്തുടർന്ന് നൂറോളം തൊഴിലാളികൾ ക്വാറന്‍റൈനിൽ

By

Published : Apr 22, 2021, 7:53 PM IST

സിംഗപ്പൂർ: കഴിഞ്ഞ 24 മണിക്കൂറിനിടെ സിംഗപ്പൂരിലെ വെസ്റ്റ്‌ലൈറ്റ് വുഡ്‌ലാൻഡ്‌സ് ഡോർമിറ്ററിയിലെ നൂറോളം വിദേശ തൊഴിലാളികൾ കൊവിഡ് പോസിറ്റീവ് ആയി. രോഗം ബാധിച്ച 17 പേരെ ദേശീയ പകർച്ചവ്യാധി കേന്ദ്രത്തിലേക്ക് (എൻസിഐഡി) കൊണ്ടുപോയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ആരോഗ്യ സ്ഥാപനത്തിലെ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇയാൾ മടങ്ങി എത്തിയ സമയം പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു.

തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടൽ താൽക്കാലികമായി അടച്ചു. രോഗം ബാധിച്ചവരിൽ ഒരാൾ കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.

സിംഗപ്പൂരിൽ ഇതുവരെ 60,904 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേർ രോഗം ബാധിച്ച് മരിച്ചു.

ABOUT THE AUTHOR

...view details