ശിവസേനയുടെ പിന്തുണ എൻഡിഎയ്ക്ക് - bjp
എൻഡിഎയ്ക്ക് ബദലായി ഒരു പാർട്ടിയോ മുന്നണിയോ ദേശീയ തലത്തിൽ ഇല്ലാത്തതിനാലെന്ന് പിന്തുണയെന്ന് ശിവസേന
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്ന് ശിവസേന സംസ്ഥാന നേതൃത്വം. രാജ്യസുരക്ഷ അതീവ പ്രാധാന്യമർഹിക്കുന്നതാണ്. ഇതിന് കേന്ദ്രത്തിൽ ഒരു ഉറച്ച സർക്കാർ ഉണ്ടാകണം. എൻഡിഎയ്ക്ക് ബദലായി ഒരു പാർട്ടിയോ മുന്നണിയോ ദേശീയ തലത്തിൽ ഇല്ല. അതിനാലാണ് എൻഡിഎയ്ക്ക് പിന്തുണ. കേരളത്തിൽ ആചാര അനുഷ്ടാനങ്ങൾക്കെതിരെ വെല്ലുവിളി ഉയരുമ്പോൾ ഭൂരിപക്ഷ മതേതരത്വ മുന്നേറ്റം അനിവാര്യമാണെന്നും ശിവസേന നേതാക്കൾ കോട്ടയത്ത് പറഞ്ഞു.കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ള ശിവസേന ബിജെപിയ്ക്കൊപ്പം തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനമെടുത്തിരുന്നു.