മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ സെവില്ലക്ക് സമനില കുരുക്ക്. വല്ലാഡോളിഡിന് എതിരായ മത്സരത്തില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. മത്സരം തുടങ്ങി 25-ാം മിനുട്ടില്‍ പ്രതിരോധ താരം കിക്കോയുടെ ഗോളിലൂടെ വല്ലാഡോളിഡ് സെവില്ലയെ ഞെട്ടിച്ചു. പിന്നാലെ 83-ാം മിനുട്ടില്‍ ലൂക്കാസ് ഒക്കാംപോസ് സെവില്ലയുടെ സമനില ഗോള്‍ സ്വന്തമാക്കി. സെവില്ല ജൂണ്‍ 30ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ലെഗന്‍സിനെ നേരിടും. ലീഗിലെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ 32 മത്സരങ്ങളില്‍ നിന്നും 54 പോയിന്‍റുമായി നാലാം സ്ഥാനത്താണ് സെവില്ല.
ലാലിഗയില്‍ സെവില്ലക്ക് സമനില കുരുക്ക് - laliga news
അത്‌ലറ്റിക്ക് ക്ലബ് ലീഗിലെ മറ്റൊരു മത്സരത്തില്‍ റിയല്‍ മല്ലോര്‍ക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി
ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്ക് ക്ലബ് മല്ലോര്‍ക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അത്‌ലറ്റിക്ക് ക്ലബിന് വേണ്ടി റൗള്‍ ഗാര്‍സിയ 16-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ 24-ാം മിനുട്ടില്‍ സാന്‍സെറ്റും അധികസമയത്ത് വില്ലാലിബ്രെയും ഗോളടിച്ചു. 70-ാം മിനുട്ടില്‍ ബുന്ദിമിര്‍ മല്ലോര്‍ക്കയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ വല്ലാഡോളിഡ് 14-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ബാഴ്സലോണയോട് തോറ്റതിന്‍റെ ക്ഷീണം മാറ്റാനും ഇതിലൂടെ അത്‌ലറ്റിക്ക് ക്ലബിന് സാധിച്ചു.