കേരളം

kerala

ETV Bharat / briefs

സേവനമേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്

തെരഞ്ഞെടുപ്പ് മൂലം ഉണ്ടായ ചില തടസങ്ങളാണ് വളര്‍ച്ചാ നിരക്കിനെ ബാധിച്ചത്

സേവനമേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്

By

Published : May 6, 2019, 2:35 PM IST

രാജ്യത്തെ സേവന മേഖല കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലെന്ന് റിപ്പോര്‍ട്ട്. പുതിയ വ്യാപാരങ്ങളില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും തെരഞ്ഞെടുപ്പ് മൂലം ഉണ്ടായ ചില തടസങ്ങളാണ് വളര്‍ച്ചാ നിരക്കിനെ ബാധിച്ചതെന്നാണ് പ്രൊജക്ട് മാനേജ്മെന്‍റ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏപ്രില്‍ മാസം ബിസിനസ് ആക്ടിവിറ്റി ഇന്‍റെക്സ് 52ല്‍ നിന്ന് 51 ഒന്നായും കുറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ വളര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ പൊല്യാന ഡി ലിമ പറഞ്ഞു. ഏപ്രില്‍ 11നാണ് ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത് ഏഴ് ഘട്ടമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് ഇപ്പോഴും പുരോഗമിക്കുകയാണ്. മെയ് 23നാണ് വോട്ടെണ്ണല്‍.

അതേ സമയം തെരഞ്ഞെടുപ്പിന് പുറമെ സേവനമേഖലയിൽ മത്സരാധിഷ്ഠിതമായ അവസ്ഥകളും ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ ബുക്കിങ്ങുകൾ നിയന്ത്രിച്ചതും സേവനമേഖലയിലെ വളര്‍ച്ചയുടെ ഇടിവിന് കാരണമായിട്ടുണ്ടെന്നും പൊല്യാന ഡി ലിമ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details