കേരളം

kerala

ETV Bharat / briefs

കൊവിഡുള്ള ജവാന്മാരെ സിക്കിമില്‍ പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ - sikkim covid news

കരസേന, അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമായി ദ്രുത ആന്റിജൻ പരിശോധന ശനിയാഴ്ച മുതൽ രംഗ്പോ അതിർത്തി ചെക്ക് പോസ്റ്റിൽ നടത്തും

covid
covid

By

Published : Jul 11, 2020, 4:48 PM IST

Updated : Jul 11, 2020, 5:07 PM IST

ഗാങ്ടോക്ക്: സിക്കിമിലെ കൊവിഡ് -19 കേസുകളില്‍ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരായതിനാല്‍ നെഗറ്റീവ് ഫലം വരുന്ന ജമാന്മാരെ മാത്രം ഹിമാലയൻ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. കരസേന, അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമായി ദ്രുത ആന്റിജൻ പരിശോധന ശനിയാഴ്ച മുതൽ രംഗ്പോ അതിർത്തി ചെക്ക് പോസ്റ്റിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിക്കിം-പശ്ചിമ ബംഗാൾ അതിർത്തിയിലെ രംഗ്പോ ചെക്ക് പോസ്റ്റ് സംസ്ഥാനത്തിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളിലൊന്നാണ്.

'ദ്രുതഗതിയിലുള്ള ആന്റിജൻ പരിശോധനയ്ക്കിടെ കൊവിഡ്-19 സ്ഥിരീകരിക്കുന്നവരെ സിക്കിമിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അവർ വന്ന സ്ഥലത്തുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് തിരിച്ചയക്കു' മെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ കം സെക്രട്ടറി ഡോ.പെമ്പ.ടി.ഭൂട്ടിയ പറഞ്ഞു. സിക്കിമിനോട് ചേര്‍ന്ന ചൈനയുടെ അതിർത്തിയിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതിന് ശേഷമാണ് നടപടി. അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി സംസ്ഥാനത്ത് പ്രവേശിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും നേരത്തെ തെർമൽ സ്ക്രീനിങ് നടത്തിയിരുന്നു. വേഗത്തിൽ ഫലങ്ങൾ നൽകുന്ന ദ്രുത ആന്റിജൻ പരിശോധനകൾ ആദ്യത്തെ 15 ദിവസത്തേക്ക് സൗജന്യമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് -19 ൽ നിന്ന് എട്ട് പേർ കൂടി രോഗവിമുക്തി നേടി. സംസ്ഥാനത്തെ 121 കൊവിഡ് -19 കേസുകളിൽ 41 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 13 കരസേന ഉദ്യോഗസ്ഥരായ രോഗികൾ അയൽരാജ്യമായ പശ്ചിമ ബംഗാളിലേക്ക് കുടിയേറിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് നിരവധിപേര്‍ സിക്കിമിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയതിനെ തുടര്‍ന്ന് മെയ് 23 നാണ് സിക്കിമില്‍ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. അതിനുശേഷം കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

Last Updated : Jul 11, 2020, 5:07 PM IST

ABOUT THE AUTHOR

...view details