വിദേശത്ത് പോകുന്നതിനായി സുപ്രീം കോടതിയിൽ കെട്ടിവച്ച 10 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് കാർത്തി ചിദംബരം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ജനുവരി 30 ന് കാർത്തി ചിദംബരത്തിന് വിദേശത്ത് പോകാനായി സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇതിനായി കോടതിയിൽ കെട്ടിവച്ച 10 കോടി രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. 10 കോടി രൂപ വായ്പ എടുത്തതാണെന്നും അതിന് പലിശ നൽകുകയാണെന്നും കാർത്തിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
കെട്ടിവച്ച പണം ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം; സുപ്രീംകോടതി ഹര്‍ജി തള്ളി - സാമ്പത്തിക കുറ്റകൃത്യം
വിദേശത്ത് പോകാനായി ജനുവരി 30 ന് കെട്ടിവച്ച പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയിൽ കെട്ടിവെച്ച 10 കോടി രൂപ ആവശ്യപ്പെട്ട് കാർത്തി ചിദംബരം
കഴിഞ്ഞ ദിവസം അമേരിക്ക, സ്പെയ്ൻ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കാർത്തിക്ക് കോടതി അനുമതി നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സിബിഐയുടെയും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും അന്വേഷണം നേരിടുന്നതിനിടയിലാണ് കാർത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.