കണ്ണൂര്‍:പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. വോട്ടിങ് ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ജാഗ്രത കുറവുണ്ടായി. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് സിപിഎം നൽകിയതെന്നും സതീശൻ പാച്ചേനി പറഞ്ഞു.
സിപിഎം നല്‍കിയത് എഡിറ്റ് ചെയ്ത ദൃശ്യം: സതീശന്‍ പാച്ചേനി - സിപിഎം
"പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല"
ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി
റീ പോളിങ് നടക്കുന്ന തളിപ്പറമ്പ് പാമ്പുരുത്തിയിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. യുഡുഎഫ് സ്ഥാനാർഥി കെ സുധാകരന്‍റെ അഭാവത്തിൽ സതീശന്‍ പാച്ചേനിയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതിയും പാമ്പുരുത്തിയിൽ പ്രചാരണത്തിന് എത്തി.
Last Updated : May 17, 2019, 3:50 PM IST