കേരളം

kerala

ETV Bharat / briefs

ശാരദാ ചിട്ടി തട്ടിപ്പ് കേസ്; സംരക്ഷണ സമയം നീട്ടാൻ മുൻ പൊലീസ് കമ്മിഷണർ സുപ്രീം കോടതിയില്‍

സിബിഐ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഏഴ് ദിവസമാണ് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നത്.

sc

By

Published : May 20, 2019, 12:35 PM IST

ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നല്‍കിയ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഏഴ് ദിവസമാണ് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നത്.

കഴിഞ്ഞ ആഴ്ച്ചയാണ് രാജീവ് കുമാറിന്‍റെ അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചത്. ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് രാജീവ് കുമാറിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ സിബിഐ അനുമതി തേടിയത്.

ABOUT THE AUTHOR

...view details